സ്ഥാപന ഘടന

 

പ്രസിഡന്‍റ്

പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ്. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ഭരണനടപടികൾക്കും നേതൃത്വം നൽകുന്നു.

 

വൈസ് പ്രസിഡന്‍റ്

ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തിൽ ഭരണ ചുമതലകൾ നിർവഹിക്കുന്നത് വൈസ് പ്രസിഡന്റാണ്.

 

സ്ഥിരം സമിതികൾ

പഞ്ചായത്തിലെ വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സമിതികളാണ്.

  
   

വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി

പഞ്ചായത്തിന്റെ വികസന പദ്ധതികൾ നടപ്പാക്കുന്നു. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു.

 

ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

പഞ്ചായത്തിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്ന സമിതിയാണ്.

 

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി

ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സമിതിയാണ്.

  
   

ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നു. സാമൂഹിക സുരക്ഷയും ക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിടുന്നു.

 

മറ്റ് ഉപസമിതികൾ

പ്രത്യേക മേഖലകളിലെ പ്രവർത്തനങ്ങൾക്കായി രൂപീകരിക്കുന്ന സമിതികളാണ്. വിവിധ പദ്ധതികൾക്ക് സഹായം നൽകുന്നു

    
   
  
   

പഞ്ചായത്ത് സെക്രട്ടറി

പഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥനാണ്. ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നു.

 

അസിസ്റ്റന്റ് സെക്രട്ടറി

ഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നു. കുടുംബശ്രീയുടെ മെമ്പർ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവർത്തിക്കുന്നു.

 

ജൂനിയർ സൂപ്രണ്ട്

ദൈനംദിന ഓഫീസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ഫയൽ നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നു.

  
   

അക്കൗണ്ടന്‍റ്

പഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്നു. ബജറ്റ്, നികുതി, ധനകാര്യ രേഖകൾ ക്രമീകരിക്കുന്നു.

 

സീനിയർ ക്ലർക്ക്

ഓഫീസ് രേഖകളും ഭരണ നടപടികളും മേൽനോട്ടം വഹിക്കുന്നു. വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

 

ക്ലർക്ക്

ഫയലുകൾ, രേഖകൾ, നികുതി പിരിവ്, അപേക്ഷകൾ, ഓഫീസ് രജിസ്റ്ററുകൾ എന്നിവ നിയന്ത്രിക്കുന്നു.

  
   

ഓഫീസ് അറ്റൻഡന്‍റ്

ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നു. രേഖകൾ കൈമാറൽ, ഓഫീസ് ക്രമീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു.

 

പി റ്റി എസ്

ഓഫീസ്/സ്ഥാപന പരിസരം വൃത്തിയാക്കുക. മുറികൾ, വരാന്തകൾ, ശൗചാലയങ്ങൾ എന്നിവ ശുചിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യുക. കുടിവെള്ള സൗകര്യങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയായി നിലനിർത്തുക. സ്ഥാപനത്തിന്റെ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുക

 

സാക്ഷരതാ പ്രേരക്

ഫ്രണ്ട് ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നു. സാക്ഷരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർവഹിക്കുന്നു.

  
   

ടെക്നിക്കല്‍ അസിസ്റ്റന്‍റ്

കമ്പ്യൂട്ടർ, സോഫ്റ്റ്‌വെയർ, നെറ്റ്‌വർക്ക് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക. സാങ്കേതിക ഉപകരണങ്ങളുടെ പരിപാലനവും അറ്റകുറ്റപ്പണികളും ഏകോപിപ്പിക്കുക. ഡാറ്റ ശേഖരണം, വിശകലനം, റിപ്പോർട്ട് തയ്യാറാക്കൽ എന്നിവയിൽ സഹായിക്കുക.

 

പ്രോജക്ട് അസിസ്റ്റന്‍റ്

പഞ്ചായത്തിലെ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളില്‍ ബന്ധപ്പെട്ട സെക്ഷനെ സഹായിക്കുന്നു.കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഫണ്ട് വിനിയോഗം കൈകാര്യം ചെയ്യുന്നു.

 

അക്രഡിറ്റെഡ് എഞ്ചിനിയര്‍ NREGS