പഞ്ചായത്ത്

ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കിന്റെ തെക്കു കിഴക്കു ഭാഗത്തായി വെണ്മണി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ അച്ചന്‍കോവില്‍ മലകളില്‍ നിന്നുത്ഭവിച്ച് ഉദ്ദേശം 90 കി.മീ. ഒഴുകി പമ്പയോട് ചേര്‍ന്ന് വേമ്പനാട്ടു കായലില്‍ പതിക്കുന്ന അച്ചന്‍കോവിലാറ് ഏകദേശം 8 കി.മീ. നീളത്തില്‍ വെണ്മണിയുടെ തെക്കേ അതിരിട്ടൊഴുകുന്നു. പഞ്ചായത്തിന്റെ മൊത്ത വിസ്തീര്‍ണ്ണം 1803 ഹെക്ടര്‍, 92 ആര്‍, 45 ച: മീ. (വില്ലേജ് ആഫീസിലെ കണക്ക്) ആണ്. ഒന്നാം വാര്‍ഡില്‍പ്പെടുന്ന ആമക്കുന്നു മോടിയും പത്താം വാര്‍ഡില്‍പ്പെടുന്ന കുതിരവട്ടവുമാണ് വെണ്മണി പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങള്‍. ചെങ്കല്‍ മണ്ണാണ് ഈ പ്രദേശത്തു കാണപ്പെടുന്നത്. ഏറ്റവും താഴ്ന്ന പ്രദേശം ഏഴാം വാര്‍ഡിലെ മുണ്ടോടി. തോടുകള്‍, ചാലുകള്‍, കുളങ്ങള്‍, കുഴികള്‍ എന്നിങ്ങനെ 14 പ്രധാന ജലാംശങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. പരമ്പരാഗതമായി കാര്‍ഷികവൃത്തി...

ജെബിന്‍ പി വർഗ്ഗീസ്

പ്രസിഡൻ്റ്

ബീന എ കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സ്റ്റീഫന്‍ ശാമുവേല്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുഗത രാജീവ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഖദീജ ആർ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രശാന്ത് എ ജെ

സെക്രട്ടറി, വെണ്മണി ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

വെണ്മണി ഗ്രാമപഞ്ചായത്ത്

ജില്ല:ആലപ്പുഴബ്ളോക്ക്:ചെങ്ങന്നൂര്‍വിസ്തീര്‍ണ്ണം:18.01വാര്‍ഡുകളുടെ എണ്ണം:15ജനസംഖ്യ:20326പുരുഷന്‍മാര്‍:9662സ്ത്രീകള്‍:10664ജനസാന്ദ്രത:1129സ്ത്രീ : പുരുഷ അനുപാതം:1104മൊത്തം സാക്ഷരത:94സാക്ഷരത (പുരുഷന്‍മാര്‍):96സാക്ഷരത (സ്ത്രീകള്‍):92

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ബ്ളോക്ക് പിരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് വെണ്‍മണി ഗ്രാമപഞ്ചായത്ത്. ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കു ഭാഗത്ത് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളെ വേര്‍തിരിക്കുന്ന അച്ചന്‍കോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന അഴകാര്‍ന്ന ഗ്രാമമാണ് വെണ്മണി. പ്രകൃതിഭംഗി കവിഞ്ഞൊഴുകുന്ന ഈ പ്രദേശം ഫലഭൂയിഷ്ഠമായ മണ്ണുകൊണ്ട് അനുഗ്രഹീതമാണ്. കേരളത്തിലെ ആദികാല ജനപഥങ്ങളില്‍ ഏറ്റവും പ്രാചീനമായ ജനവാസകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു വെണ്മണി. 15 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തിന്റെ ആസ്ഥാനം കല്യാത്ര ജംഗ്ഷന്‍ആണ്. 8.01 ച.കി.മീ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ കിഴക്ക്, പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍പെട്ട കുളനട പഞ്ചായത്തും വടക്ക് ആലപ്പുഴ ജില്ലയിലെ മുളക്കുഴ പഞ്ചായത്തും വടക്കു പടിഞ്ഞാറ് ആലാ പഞ്ചായത്തും നേരെ പടിഞ്ഞാറ് ചെറിയനാട് പഞ്ചായത്തും അതിര്‍ത്തി കുറിക്കുന്നു. കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം നടത്തിയിരുന്ന ഈ...

കൂടുതൽ വായിക്കുക